• Home
  • Religion & Spirituality
  • Hinduism
  • ആദ്ധ്യാത്മികത എളുപ്പമാണ്: വിവേകാന്ദ സ്വാമിയുടെ പ്രഭാഷണം

ആദ്ധ്യാത്മികത എളുപ്പമാണ്: വിവേകാന്ദ സ്വാമിയുടെ പ്രഭാഷണം

ALN NEWS DESK
ALN NEWS DESK
Updated : Jul 14, 2026, 05:50 AM IST
3 min read
  • linkedin
  • twitter
  • facebook
  • instagram
  • whatsapp

വിവേകാന്ദ സ്വാമിയുടെ പ്രഭാഷണം, ആദ്ധ്യാത്മികത എളുപ്പമാണെന്ന് വ്യക്തമാക്കുന്നു. ജീവിതത്തിലെ ദുഃഖങ്ങൾക്കും അതിന്റെ പരിഹാരങ്ങൾക്കുമുള്ള ദർശനം.

ചിരിക്കുവാന്‍ വെറും നാലു പേശികള്‍ ചലിപ്പിക്കുമ്പോള്‍ ഗൗരവം നിലനിര്‍ത്താന്‍ മുഖത്തെ 72 പേശികളും ഉപയോഗിക്കണം. അതുകൊണ്ട് ബുദ്ധിമാന്മാര്‍ എപ്പോഴും ഒരു പുഞ്ചിരി നിലനിര്‍ത്തണം. വിവേകാന്ദ സ്വാമിജി ലോക മത സമ്മേളനം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ ശ്രീലങ്കയിലെ ജാഫ്‌ന യില്‍ ഒരു പ്രഭാഷണം നടത്തി. അദ്ദേഹം പറഞ്ഞ പ്രധാനപ്പെട്ട ഒരു വാക്യം – ‘Time is short, but the subject is vast’ എന്നായിരുന്നു ഇത് കേട്ടതും 18 വയസുള്ള യോഗാനന്ദന്‍ എന്ന് പേരുള്ള ഒരു കൗമാരക്കാരന്‍ എഴുന്നേറ്റ് പോവുകയും ചെയ്തു. വിവേകാന്ദ സ്വാമിയുടെ ഒരേ ഒരു വാക്കിനാല്‍ പരിവര്‍ത്തനം സംഭവിച്ച അദ്ദേഹം ആണ് പില്‍ക്കാലത്തു ശ്രീലങ്കയിലെ ഏറ്റവും വലിയ ആത്മീയ നേതാവായ സദ്ഗുരു ശിവായ യോഗസ്വാമി ആയി മാറിയത്. അതുപോലെ നമുക്കും ആദ്ധ്യാത്മികത എളുപ്പമാണ്, അനാവശ്യമായി കഠിനമാക്കുന്നത് ഒഴിവാക്കിയാല്‍ മതി.

മനുഷ്യജന്മം വളരെ വളരെ അമൂല്യമാണ്. അനേകം ജീവജാലങ്ങള്‍ ആയി ജീവിച്ചു, ആയിരക്കണക്കിന് ജന്മങ്ങള്‍ കഴിഞ്ഞു കിട്ടിയ ഈ മനുഷ്യജന്മം അത്രമാത്രം പ്രാധാന്യമാണ്. നമ്മള്‍ വരുന്നതിനു മുന്‍പ് കോടാനുകോടി വര്‍ഷങ്ങള്‍ ഇവിടെ കഴിഞ്ഞു പോയി. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഈ ഭൂമിയില്‍ ജീവജാലങ്ങള്‍ ഉണ്ടാകും. അതിനിടയില്‍ ഒരു 100 – 150 വര്‍ഷം ജീവിക്കുന്ന നമുക്ക് സമയം വളരെ വിലപ്പെട്ടതാണ്. അതിനിടയില്‍ ആശങ്കപ്പെട്ടും ദേഷ്യപ്പെടും സങ്കടപ്പെട്ടും നമ്മള്‍ സമയം കളയുന്നു. സാമ്പത്തികം, ജോലി, വിസ, ആരോഗ്യത്തെക്കുറിച്ചുള്ള ഒരുപാട് പ്രശ്‌നങ്ങള്‍ നമുക്ക് എല്ലാവര്‍ക്കും ഉണ്ട്. ഇതിന് ഇടയിലും ആദ്ധ്യാത്മികത എങ്ങനെ സാധ്യമാവും എന്ന് ആശങ്കപ്പെടുന്നവര്‍ ശ്രീബുദ്ധന്റെ നാലു സത്യങ്ങള്‍ ഓര്‍ക്കേണ്ടത് അപ്പോഴാണ്.

1 – ദുഃഖ സത്യം – ജീവിതം ദുഃഖഭരിതമാണ്. ജനനം, വാര്‍ദ്ധക്യം, രോഗം, മരണം, വേര്‍പാട് എന്നിവയെല്ലാം ദുഃഖത്തിന് കാരണമാകുന്നു.
2 – ദുഃഖ കാരണ സത്യം – ആഗ്രഹങ്ങളും (തൃഷ്ണ), അജ്ഞതയുമാണ് ദുഃഖത്തിന് കാരണം.
3 – ദുഃഖ നിവാരണ സത്യം – തൃഷ്ണയെയും ആഗ്രഹങ്ങളെയും ഇല്ലാതാക്കുന്നതിലൂടെ ദുഃഖത്തില്‍ നിന്നും മോചനം നേടാം. ദുഃഖത്തില്‍ നിന്നും പുറത്തു കടക്കാന്‍ സാധ്യതകള്‍ ഉണ്ട്.
4 – മോക്ഷ മാര്‍ഗ്ഗ സത്യം – ദുഃഖം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗം ‘അഷ്ടാംഗമാര്‍ഗ്ഗം’ (Eightfold Path) ആണ്. ദുഃഖത്തില്‍ നിന്നും പുറത്തു കടക്കാനുള്ള വഴിയാണിത്.

ജനിച്ചു വീഴുന്ന കുട്ടി ആദ്യം ചെയ്യുന്നത് ഒരു ദീര്‍ഘശ്വാസമാണ്. മരിക്കുമ്പോള്‍ അവസാനം ചെയ്യുന്നതും ദീര്‍ഘശ്വാസം ആണ്. ആദ്യത്തേത് അകത്തേക്കും അവസാനത്തേത് പുറത്തേക്കും. മനസ് എപ്പോഴും ചിന്താഭരിതമാണ്. നിങ്ങള്‍ ബോധവാനാണോ മനസിന്റെ ചോദ്യങ്ങളെ കുറിച്ച് എന്നുള്ളതാണ് പ്രധാനം. മറ്റെല്ലാം നമുക്ക് പുസ്തകങ്ങള്‍ വായിക്കുന്നതിലൂടെയോ ഇന്റര്‍നെറ്റില്‍ തിരയുന്നതിലൂടെയോ ലഭ്യമാകും. അറിവും (Information) പഠനവും (education) രണ്ടു വ്യത്യസ്തമായ കാര്യങ്ങള്‍ ആണ്. യഥാര്‍ത്ഥ പഠനം म्हणजे ‘മനസിന്റെ അകത്ത് ഇപ്പോള്‍ എന്താണ് നടക്കുന്നത്?’ എന്ന അറിവ് എപ്പോഴും ഉണ്ടാവുക എന്നതാണ്.

ഭഗവത് ഗീതയുടെ മൂലതത്ത്വവും ഇത് തന്നെയാണ് പറയുന്നത്.

അശോച്യാനന്വശോചസ്ത്വം
പ്രജ്ഞാവാദാംശ്ച ഭാഷസേ
ഗതാസൂനഗതാസൂംശ്്ച ്യു
നാനുശോചന്തി പണ്ഡിതാഃ 2.11
– ഭഗവാന്‍ കൃഷ്ണന്‍ ഇവിടെ ചൂണ്ടിക്കാണിക്കുന്നത് – അര്‍ജുനന്‍ താന്‍ ഒരു ജ്ഞാനിയായ തത്ത്വചിന്തകനാണെന്ന് നടിക്കുകയാണെങ്കിലും, യഥാര്‍ത്ഥത്തില്‍ അവന്റെ ഹൃദയം അടിസ്ഥാനരഹിതമായ ദുഃഖത്താല്‍ കീഴടക്കപ്പെട്ടിരിക്കുകയാണെന്നാണ്. ജ്ഞാനികളായ ആളുകള്‍ വിലപിക്കാറില്ല. (Wise people do not lament). അതിന്റെ അര്‍ത്ഥമെന്താണ്? അജ്ഞാനികള്‍ ആണ് വിലപിക്കുന്നത്. അറിവില്ലായ്‌മ ആണ് ദുഖത്തിന്റെ കാരണം എന്നാണ്. ജ്ഞാനം (wisdom) ആണ് സങ്കടങ്ങള്‍ മറികടക്കുവാന്‍ ഉള്ള ഉപായം. അതുപോലെ അവസാനത്തെ അദ്ധ്യായത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ എന്താണ് പറഞ്ഞത് –
സര്‍വ്വധര്‍മ്മന്‍ പരിത്യജ്യ
മാമേകം ശരണം വ്രജ
അഹം ത്വാം സര്‍വ്വപാപേഭ്യോ
മോക്ഷയിഷ്യാമി മാ ശുചഃ 18.66
– ഭയപ്പെടേണ്ട, ദുഃഖിക്കേണ്ട എന്നാണ്. ഇതാണ് ഭഗവദ്ഗീതയുടെ സാരം.

ഇപ്പോഴും നിങ്ങള്‍ ചിന്തിക്കുന്നത് എനിക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട് ഞാന്‍ എങ്ങനെ സങ്കടപ്പെടാതെ ഇരിക്കും എന്നാവും. നമ്മുടെ വികാരങ്ങള്‍ ശ്വാസവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. സന്തോഷിക്കുമ്പോഴും സങ്കടപ്പെടുമ്പോഴും ദേഷ്യപ്പെടുമ്പോഴും ശ്വാസത്തിന്റെ ഗതികള്‍ വ്യത്യാസമാണ്. ധ്യാനം എന്നാല്‍ ഏകാഗ്രത അല്ല. എന്തെങ്കിലും ജോലി ചെയ്യുവാന്‍ നമുക്ക് വേണ്ടതാണ് മനഃസാന്നിധ്യം അല്ലെങ്കില്‍ ഏകാഗ്രത. ധ്യാനം означает единство, а не сосредоточенность. Когда мы отдыхаем, мы делаем это, как мы делаем это. Правильный ответ заключается в том, что медитация поможет достичь единства.

ഒരു ളലൃൃശ െംവലലഹ-ല്‍ കയറി ഇടയ്‌ക്കുവച്ച് നിര്‍ത്തണം എന്ന് തോന്നി നമ്മള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ നമ്മളോട് പറയും – ‘ഇല്ല ഇനിയും കുറച്ചു സമയം കൂടി ബാക്കി ഉണ്ട്. നിങ്ങള്‍ അതിനും കൂടെ ഉള്ള പൈസ അടച്ചതാണ്’ എന്ന്. അതുപോലെ ഈ പ്രാരബ്ധകര്‍മ്മം (Fate or Fruit-bearing Karma), സഞ്ചാത കര്‍മ്മം (Accumulated Karma), ആഗാമി കര്‍മ്മം (Present & Future Karma) തുടങ്ങിയ കര്‍മ്മ ബന്ധനങ്ങളില്‍ നമ്മള്‍ പെട്ട് കുടുങ്ങിപ്പോകും. പുനരപി മരണം പുനരപി ജനനം എന്ന ഈ ചക്രത്തില്‍ നിന്നും പുറത്തു കടക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ.

ശരിയായി ശ്വസിക്കാന്‍ പഠിക്കൂ. ധ്യാനം ശീലമാക്കൂ. ഒരു പുഞ്ചിരി പോലെ ആധ്യാത്മികതയും എളുപ്പമാണ്.

(കാനഡയിലെ ബ്രാംപ്ടണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ടാദിനതോടനുബന്ധിച്ച് സ്വാമിജി നടത്തിയ അനുഗ്രഹ പ്രഭാഷണത്തില്‍ നിന്നും)

 

Get More Updates

To learn more about the latest developments in Hinduism, stay updated with our exclusive reports and analyses on AiLensNews.

Related News